ജനങ്ങൾ
ഇതൊരു റോഡാണ്
റോഡിൽ നിയമങ്ങളുണ്ട്
വേഗത ആപത്ത്
പണ്ടേയുള്ള നിയമമാണ്
ഉഗ്രവേഗതയിൽ
കാറ് പറത്തി
ചിറകൊടിഞ്ഞവൻ ബുദ്ധദേവ്.
ഈ റോഡിൽ ഗട്ടറുണ്ട-
തിലഴിമതിയുടെ ചെളിവെള്ളം
കുഴിയിൽ വീണത് പിണറായി
പിന്നാലെ വന്നവരും വീണു
വീണവർ പറഞ്ഞു "വീണിട്ടില്ല"
ഇതൊരു റോഡാണ്
ട്രാഫിക്ക് പോലീസുണ്ട്
സർവസമ്മതൻ കാരാട്ട്
പ്രകാശം പരത്തേണ്ടയാൾ
വഴികാട്ടിയാകേണ്ടയാൾ-
ക്കൊരു പലക നഷ്ടപ്പെട്ടു
'സ്റ്റോപ്പെ'ന്നെഴുതിയ പലക
പലരും നടന്ന റോഡാണ്
ഒരിക്കളൊരാൾ വന്നു
ജനങ്ങൾ വിളിച്ചു 'മിശിഹ'
അയാൾ പറഞ്ഞു
'ഇത് കിഴക്കോട്ടുള്ള റോഡാണ്,
വരൂ, ഉദയം കാണിക്കാം'
അയാൾ നടന്നു
ജനങ്ങൾ പൈന്തുടർന്നു.
കുറച്ച് ദൂരം പിന്നിട്ടു
അച്യുതാന്ദൻ നിന്നു
കണ്ണുകളിറുക്കിയടച്ച്
ഇരുകൈകളാൽ വാപൊത്തി
മേൽപോട്ടുയർന്ന് ചാടി
മിശിഹാ മറഞ്ഞു
ജനങ്ങൾ ചുറ്റിനും നോക്കി
എവിടെ അയാൾ ?
ഇതാണോ ഉദയം?
ജനങ്ങൾ അന്തിച്ചു
ജാഗ്രതാ ബോർഡുകളിൽ
എ.കെ.ജിയുടെ പേര്
മാഞ്ഞ് തുടങ്ങുന്നു
വഴിവക്കിൽ
'മൂലധനം'കത്തുന്നു
റോഡ് തകരുന്നു
സഖാക്കളേ, ഉണരൂ
അറ്റകുറ്റ പണികൾക്ക് നേരമായ്
വരൂ, കനത്ത മഴയിലും
ഒന്നിച്ചു പണിയാം.
സിറ്റി സെന്റർ
സത്യനാരായണൻ
നഗരം
അത് വളർന്ന് വളഞ്ഞ്
ഗ്രാമങ്ങളെ വിഴുങ്ങി.
നഗരത്തിൻ
വയറ് പിളർന്ന്
സിറ്റിസെന്ററുയർന്നു
എസ്കലേറ്ററുകളിൽ
ലിഫ്ടുകളിൽ
ജീൻസിട്ടയാത്മാക്കളലഞ്ഞു
കാലിവയറും നോവുമാവ്
പഴയ കർഷകൻ വന്നു
പിന്നെ നീർക്കോലി, തവള
കൊറ്റി, എലി, ഒച്ച്
ഒടുവിൽ മണ്ണിരയും;
കാശ് വെച്ച് നീട്ടിയിട്ട്
തകർന്ന ശബ്ദത്തിൽ
അവർ പറഞ്ഞു
"ഒരു പാക്കറ്റ് മണ്ണ്"
Showing posts with label malayalam. Show all posts

Wednesday, September 30, 2009
അപ്പുറം -സി. പി ദിനേശ്
ഇപ്പുറമിരിക്കുമ്പോള്‍
കൌതുകമടങ്ങില്ല.
മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !
കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.
അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...
കൌതുകമടങ്ങില്ല.
മാനം കാണാതൊളിപ്പിച്ച
മയില്‍പ്പീലി തുണ്ടിനെ
ചെപ്പു തുറന്നൊന്നു
കാണാതെ വയ്യ !
കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍,
കാലം കോറിയ
വികല കൌതുകങ്ങള്‍.
അപ്പോഴും
ഉപ്പു പുരണ്ട
പീലിയിതളുകള്‍
പെറ്റു പെരുകാതെ...
Sunday, September 27, 2009
പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര

dona mayoora
അന്ന് ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക് കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട് വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന് ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക് ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക് പശ്ചാത്തല സംഗീതമൊരുക്കിയെന്നും...
എന്തൊക്കെയോ പറഞ്ഞുപറഞ്ഞ് നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക് ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ് നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന് ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ് അവിടെനിന്നു മടങ്ങിയതും. തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക് അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന് അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക് നീതിനിഷേധിക്കപ്പെട്ടത് വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക് അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...
ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച് മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്... നീ....
ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്, ഉള്ളില്‍ കരിങ്കല്ലുകളടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന് നീ പറഞ്ഞത് എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്. ഇടയ്‌ക്ക് എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ് ഓടാന്‍ ശ്രമിച്ച് ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന് തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച് അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ ഞാന്‍ നീയാവുകയാണ്. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക് അനുഭവിക്കാനാവുന്നുണ്ട്. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട് കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട് രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന് ഭയന്ന് വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..
ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന് ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട് ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട് ഒന്നും സ്വപ്‌നമല്ലെന്ന്. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക് സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന് സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന് ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാലടികള്‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട് നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്. എനിക്ക് മുഖത്തോടുമുഖം കാണണമെന്നുണ്ട് നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന് എനിക്ക് വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ് ഇപ്പോഴെനിക്കും... ഉറപ്പ്....
ഒരേയൊരു പടവ്.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക് പൂര്‍ണമായും നീയായിമാറാന്‍. ഞാനത് നടന്നുകയറുകയാണ്., അതോ പറന്നോ! എന്റെ വരവ് നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...
ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന് നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത് കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക് നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന് മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട് മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച് മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.

Saturday, September 26, 2009
ഒന്നും മിണ്ടാതെ രണ്ടുപേര്‍-ഷൈന്‍

shine
കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.
മഴ പെയ്തു തോർന്നിട്ട് അധികം നേരമായിരുന്നില്ല..
ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..
നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..
അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..
***********
പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...
അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...
"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...
ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..
വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..
അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..
ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു.

Friday, September 25, 2009
കാൻഡി ശ്രീലങ്കയിലെ ഒരു മൂന്നാർ പട്ടണം-എ. ക്യൂ. മഹ്ദി

a q mahdi
ടാക്സിക്കാരൻ കാൻഡിയിലെ വലിയ ഒരു ബുദ്ധക്ഷേത്രത്തിൽ എന്നെ കൊണ്ടുപോയി. അതാണ് ശ്രീലങ്കയിലെ ഏറ്റവും വലിയ ക്ഷേത്രം. ബുദ്ധഭഗവാന്റെ പല്ലു സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രത്തിലും ഭക്തരുടെ തിരക്കു കണ്ടു. കാൻഡിയിലെ പ്രസിദ്ധമായ ആർട്ട് ഗാലറിയും കാണാൻ കഴിഞ്ഞു. ആൻഡമാനിലെ സെല്ലുലാർ ജയിലിന്റെ മാതൃകയിൽ പണ്ട് ബ്രട്ടീഷുകാർ നിർമ്മിച്ച തടവറയും കാണേണ്ട കാഴ്ച തന്നെ.
ഒക്കെക്കണ്ട്, ചുറ്റലും കഴിഞ്ഞ് നഗരമധ്യത്തിൽ തിരികെയെത്തിയപ്പോൾ ടാക്സിക്കാരൻ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച സമയം ഏകദേശം പൂർത്തിയായിരുന്നു.
നല്ല വിശപ്പുണ്ട്. എവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കും? ശ്രീലങ്കക്കാരന്റെ പാചകരുചിയിൽ മതിപ്പു തോന്നാത്തതുകൊണ്ട് ചെറിയൊരു ചിന്താക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ടാക്സിക്കാരൻ അവസരത്തിനൊത്ത് ഉയർന്നത്. ഭക്ഷണത്തിനായി താൻ കെ.എഫ്.സിയിൽ കൊണ്ടുവിടാമെന്നയാൾ പറഞ്ഞപ്പോൾ, അത്ഭുതത്തോടെ ഓർത്തു, ശ്രീലങ്കയിലെ ഒരു മലമുകളിലുമുണ്ടോ ഈ അമേരിക്കൻ ഭക്ഷണസ്ഥാപനത്തിന്റെ ഔട്ട്ലെറ്റ്.
ടൗണിന്റെ മറ്റൊരുഭാഗത്ത് അൽപ്പം ഒഴിഞ്ഞ സ്ഥലത്ത്, വിശാലമായ കാർപാർക്കിങ് സൗകര്യമുള്ള ഒരു ഏരിയയിലായിരുന്നു കെ.എഫ്.സി സ്റ്റാൾ പ്രവർത്തിച്ചിരുന്നത്.
ഭക്ഷണത്തിനു ഒപ്പം കൂടാൻ ടാക്സിക്കാരനെ ആത്മാർത്ഥമായി ക്ഷണിച്ചുവേങ്കിലും നന്ദിപൂർവ്വം അയാൾ ക്ഷണം നിരസിക്കുകയായിരുന്നു. ടാക്സിവാടകയും വാങ്ങി അയാൾ പോകാനൊരുങ്ങി. എന്റെ മടക്കയാത്ര തീവണ്ടിയിലാകുമെന്നു സൂചിപ്പിച്ചപ്പോൾ കാൻഡി റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഒരെളുപ്പവഴിയും കാട്ടിത്തന്നിട്ടാണയാൾ പോയത്.
കെ.എഫ്.സിയിൽ നല്ല തിരക്കുണ്ട്. കസ്റ്റമേഴ്സിലധികവും ചെറുപ്പക്കാർ, കോളേജ്/സ്കൂൾ പ്രായത്തിലുള്ളവർ. വിദ്യാലയ യൂണിഫോ ധരിച്ചവർ, കോളേജ് വിദ്യാർത്ഥികളാണെന്നു തോന്നുന്നു കുറേയധികം പേർ ഭക്ഷണവഴിയിൽ ക്യൂ നിൽക്കുന്നു. ഇവിടെ അടുത്തെവിടെയോ ഏതോ നല്ല സ്കൂളും കോളേജും ഉണ്ടായിരിക്കണം. കുട്ടികൾ എന്തൊക്കെയോ പരസ്പരം പറഞ്ഞ് ചെറുതായി ബഹളം വയ്ക്കുന്നുണ്ട്.
എന്റെ ഭക്ഷണത്തിന് ഓർഡർ നൽകി. പണമടച്ച രസീതുമായി ഞാനും ക്യൂവിൽ ചേർന്നു നിന്നു.
എന്താണ് കെ.എഫ്.സി?
കെ.എഫ്.സി എന്നാൽ കെന്റക്കി ഫ്രൈഡ്ചിക്കൻ എന്നതിന്റെ ചുരുക്കപ്പേരാണ്, അതീവ രുചികരമായ കോഴിപൊരിച്ചതിന്റെ വ്യാപാരനാമം; കേക്കിന്റെയും ബിസ്ക്കറ്റിന്റെയും പേരായ 'ബ്രിട്ടാനിയ' മാതിരി. കൊക്കോക്കോള, പെപ്സി തുടങ്ങിയ പാനീയങ്ങളുടെ വ്യാപാരനാമം പോലെ.
തെക്കുകിഴക്കൻ മദ്ധ്യ അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുകാരനാണ് കേണൽ ഹാർലമന്റ് ഡാൻഡേഴ്സ്. അദ്ദേഹം അറിയപ്പെടുന്ന ഒരു പാചകവിദഗ്ധനായിരുന്നു. ഇന്നേയ്ക്ക് കൃത്യം 50 വർഷം മുമ്പ്, 1956-ൽ, തന്റെ പാചക വൈദഗ്ധ്യം പൊതുജനങ്ങൾക്കായി കാഴ്ചവച്ചുകൊണ്ട്, പൊരിച്ച കോഴിയിലൂടെ അദ്ദേഹം ആരംഭിച്ച ബിസിനസ്സാണ് 'കെന്റക്കി ഫ്രൈഡ് ചിക്കൻ'.
കോഴിയിറച്ചി പൊരിക്കുവാൻ സാൻഡേഴ്സ് ഒരു പ്രത്യേക രീതിതന്നെ കണ്ടുപിടിച്ചു. അന്നദ്ദേഹം അതിനു പേറ്റന്റും എടുത്തു. ഇന്നു ലഭ്യമായതിൽ ഏറ്റവും രുചികരമായ കോഴിപൊരിച്ചതു കെന്റക്കി ചിക്കണാണെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ഏതായാലും ചെറിയതോതിൽ ആരംഭിച്ച ഈ ബിസിനസ്സ് വളർന്ന്, ഇന്ന് ലോകവ്യാപകമായിത്തീർന്നിരിക്കുകയാണ്. ലോകത്തെവിടെ ഏതു വലിയ നഗരത്തിൽ ചെന്നാലും കെ.എഫ്.സി സ്ഥാപനങ്ങൾ കാണാൻ കഴിയും. പാചകം മുഴുവൻ യന്ത്രസഹായത്താലാണ്, കൈകൊണ്ടു തൊടാതെ.
ഇന്ത്യയിൽ ആദ്യമായി കെ.എഫ്.സി ഔട്ട്ലെറ്റ് തുറക്കപ്പെട്ടത് ബാംഗ്ലൂരിലാണ്. കേരളത്തിലെവിടെയും ഇതുവരെ അവർ മാർക്കറ്റിംഗ് ആരംഭിച്ചിട്ടില്ല.
കോഴി പൊരിക്കുന്നതിന്റെ രീതി പരമരഹസ്യമായി കെന്റക്കി കമ്പനി ഇന്നും സൂക്ഷിക്കുന്നു; കൊക്കക്കോളയുടെ ഫോർമുല പോലെ.
1964-ൽ കേണൽ സാൻഡേഴ്സ്, തന്റെ നിർമ്മാണവകാശം ഒരു വൻതുക കൈപ്പറ്റിക്കൊണ്ട് ഹൂബ്ലി എന്ന കമ്പനിക്കു വിറ്റു. പക്ഷേ, ഇന്നും സാൻഡേഴ്സിന്റെ ചിത്രം പതിച്ച മനോഹരമായ പാക്കറ്റുകളിലാണ് കെന്റക്കി ഫ്രൈഡ് ചിക്കൻ വിൽക്കപ്പെടുന്നത്. അതീവരുചികരമായ ഈ കോഴിക്കഷണങ്ങൾ - ഈ ഫാസ്റ്റ്ഫുഡ്ഡിനോട് താത്വികമായി എനിക്ക് യോജിപ്പില്ല-തിന്നുന്ന ആരും ജീവിതത്തിലൊരിക്കലും, ആ രുചി മറക്കുകില്ല. അത് ഇതിന്റെ വിപണനതന്ത്രത്തിന്റെ ഒരു അത്ഭുതരഹസ്യമാണ്.
ഇക്കഴിഞ്ഞ ചൈനീസ് യാത്രയിലും ഞാൻ ശ്രദ്ധിച്ചു, അവിടത്തെ മിക്ക നഗരങ്ങളിലും കെ.എഫ്.സി സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൊക്കക്കൊള, പെപ്സി കമ്പനികളും ചൈനയിലുടനീളം കാണുകയുണ്ടായി ഞാൻ. ചൈനയും കമ്മ്യൂണിസം മറന്ന് ബഹുരാഷ്ട്രക്കുത്തക കമ്പനികളുടെ, പ്രത്യേകിച്ച് അമേരിക്കൻ സ്ഥാപനങ്ങളുടെ സ്വാധീനവലയത്തിലകപ്പെട്ടിരിക്കുന്നു.
കാൻഡി കെ.എഫ്.സിയിലെ ക്യൂവിന്റെ നീളം കുറഞ്ഞ് എന്റെ ഊഴം എത്തിയിരിക്കുന്നു.
ഞാൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറും, ഫ്രൈഡ് ചിക്കനും, ഫ്രഞ്ച് ഫ്രൈയും, വലിയൊരു കപ്പ് പെപ്സിയും, അൽപ്പം ടൊമാറ്റോ സോസും ഏറ്റു വാങ്ങി ഒരു ടേബിളിനരികിലേയ്ക്കു ഞാൻ നീങ്ങി.
വൈകിട്ട് നാലു മണിക്കാണു തീവണ്ടി. അൽപ്പം നേരത്തെതന്നെ ഞാൻ സ്റ്റേഷനിലെത്തി. ഒരിടത്തരം റെയിൽവേസ്റ്റേഷൻ. വലിയ വൃത്തിയൊന്നും ഇല്ല.
150 വർഷങ്ങൾക്കു മുമ്പാണ് ബ്രട്ടീഷുകാർ ഈ ബ്രട്ടീഷ്-സിലോൺ റെയിൽവേ സ്ഥാപിച്ചതു. ഈ പഴയ റെയിൽവേ സമ്പ്രദായമാണ് ഏറെക്കുറെ ഇന്നും ശ്രീലങ്ക തുടരുന്നത്. വളരെ പഴയ റെയിലുകൾ. സ്റ്റേഷനുപോലും പഴമയുടെ ഗന്ധമുണ്ട്.
എനിക്കുപോകേണ്ട തീവണ്ടി ഓടിക്കിതച്ചെത്തി. ഒരു പഴയ വണ്ടി. എക്സ്പ്രസ് ട്രെയിനിന്റെ നിലവാരമേയുള്ളു. ബോഗികളൊക്കെ പുറമെ ഭംഗിയായി പെയിന്റു ചെയ്തിട്ടുണ്ടെന്നു മാത്രം. നമ്മുടെ ഇന്ത്യൻ റെയിൽവേയെപ്പറ്റി അഭിമാനം തോന്നിയ നിമിഷങ്ങൾ.
ഉള്ളിൽ കടന്നപ്പോൾ കണ്ടു, കുഷ്യനില്ലാത്ത പലക സീറ്റുകൾ, പ്രാകൃതവുമാണ്. വൃത്തിയും പോര. വിറച്ചും, കുലുങ്ങിയും, ഞരങ്ങിയുമൊക്കെയായിരുന്നു സഞ്ചാരം. ഓട്ടത്തിനിടയിൽ പലകുറി ഗട്ടറുകളിൽ വീണെന്നപോലെ കുലുക്കവും ശബ്ദവും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ, യാത്രാവഴിയിൽ ഇരുവശത്തെയും കാഴ്ചകൾ പ്രകൃതിഭംഗി പകരുന്നവയായിരുന്നു.
നിലക്കടല മുതൽ ചെത്തിപ്പുളിയ മാമ്പഴവും, കരിക്കും, കറക്കുപമ്പരം വരെ കൊണ്ടു നടന്നു വിൽക്കുന്ന കച്ചവടക്കാരും, വൃത്തിഹീനവേഷം ധരിച്ച ഭിക്ഷക്കാരുമൊക്കെ ബോഗിയ്ക്കുള്ളിൽ തിക്കിത്തിരക്കി നടന്നു നീങ്ങി, തങ്ങളുടെ പണികളിൽ മുഴുകുന്നുണ്ട്.
ഈ പഴഞ്ചൻ ട്രെയിനിൽ ഞെങ്ങിഞ്ഞെരുങ്ങിയിരുന്നു സഞ്ചരിച്ചപ്പോൾ ആറു മാസം മുമ്പുള്ള ചൈനീസ് യാത്രയ്ക്കിടയിൽ, ലോകത്ത് ഏറ്റവും വേഗതയിൽ ഓടുന്ന ഒരു ട്രെയിനിൽ സഞ്ചരിച്ചതാണോർമ്മവന്നത്. ഒരു സാധാരണ വിമാനത്തിന്റെ വേഗത്തിലായിരുന്നു അത് ഓടിയിരുന്നത്, മണിക്കൂറിൽ 430 കി.മീറ്റർ. സ്പീഡിൽ. അത്തരം ഒരു സർവ്വീസ് ചൈനയിലെ ഷാങ്ൻഘായ് നഗരത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും നടത്തപ്പെടുന്നില്ല.
മാഗ്ലെവ്-ങ്ങഅഏഘഋഢ -എന്നറിയപ്പെടുന്ന ഈ മാഗ്നെറ്റിക് ട്രെയിനിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ജർമ്മനിയാണ്. എന്നാൽ ഇതിന്റെ പ്രവർത്തനച്ചെലവ് അതിഭീമമാണ്. അതുകൊണ്ടുതന്നെ ജനിച്ച നാട്ടിൽ ഒരു അത്ഭുതവണ്ടിക്ക് ഓടാൻ ഭാഗ്യമുണ്ടായില്ല. സമീപകാലത്തു ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വിഷയത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ചൈന, തങ്ങളുടെ രാജ്യത്തേയ്ക്ക് ഇതിന്റെ സാങ്കേതികവിദ്യ നിസ്സങ്കോചം ഏറ്റുവാങ്ങുകയായിരുന്നു;പ്രവർത്തനച്ചെലവൊന്നും കാര്യമാക്കാതെ.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ, 'ഷാങ്ൻഘായ് എയർപോർട്ട് സ്റ്റേഷൻ' മുതൽ 'ലോംഗ്യാങ്ങ് റോഡ് സ്റ്റേഷൻ'വരെയുള്ള 30 കി.മീറ്റർ ദൂരമാണ്. ഇപ്പോഴിതിന്റെ യാത്രാപരിധി. 30 കി.മീറ്റർ ഏഴര മിനിറ്റുകൊണ്ട് ഓടിയെത്തുന്ന ഈ അത്ഭുതവാഹനം ഓടിത്തുടങ്ങുമ്പോൾ പാളത്തിൽ നിന്നും അൽപ്പമമുയർന്ന്, നിലത്തു തൊടാതെ അന്തരീക്ഷത്തിലൂടെ ഒഴുകിയാണ് നീങ്ങുന്നത്.
എന്നാൽ ഇവിടെയാകട്ടെ, കാൻഡിയിൽ നിന്നും ഈ ശ്രീലങ്കൻ തീവണ്ടി കൊളംബൊ വരെ 120 കി.മീറ്റർ ഏന്തിയിഴഞ്ഞ് എത്തിയത് മൂന്നര മണിക്കൂർ സമയം കൊണ്ടാണ്. ഭാഗ്യം, ഈ പഴയ ബ്രട്ടീഷ്-സിലോൺ തീവണ്ടി, കൽക്കരിയിലല്ല ഡീസലിലാണ് ഓടുന്നത്.
ഒരു ടാക്സി പിടിച്ച് കൊളംബോയിലേയ്ക്ക് പോയാൽ മതിയായിരുന്നുവേന്ന് ഒരു ദുർബലനിമിഷത്തിൽ മനസ്സ് മന്ത്രിച്ചു. പക്ഷേ, ഈ 'തീവണ്ടിസുഖം' അനുഭവിച്ചറിയാൻ ഇതിൽ സഞ്ചരിച്ചാലേ കഴിയൂ. കൊളംബോയിലെത്തിയ ഞാൻ ഈ മുഷിഞ്ഞ തീവണ്ടിയാത്രയുടെ ക്ഷീണംകൊണ്ട്, മുകളിൽ കറങ്ങുന്ന പഴയ പങ്കയുടെ ഭീതിയൊന്നും മനസ്സിലൊളിപ്പിക്കാതെ, സുഖമായി ഉറങ്ങി.
ഇന്ന് ശ്രീലങ്കയിലെ നാലാം പകൽ. മറ്റന്നാൾ നാട്ടിലേക്ക് മടങ്ങുന്നു. അർദ്ധരാത്രിയിലാണ് തിരുവനന്തപുരം ഫ്ലൈറ്റ് എന്നതിനാൽ ഒരു പൂർണ്ണ ദിവസമടങ്ങുന്ന മറ്റൊരു പകൽ സമയം കൂടി വീണു കിട്ടുന്നു. ഈ സമയം ശരിയായി വിനിയോഗിക്കാൻ ഏതെങ്കിലും പരിപാടി ഇടണം.
ജാഫ്ന വരെ ഒന്നു പോയിവന്നാലോ...! വേണ്ട, ചിലപ്പോൾ ജീവനോടെ മടങ്ങിവരാനൊത്തില്ല എന്നുവരാം. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ് ജാഫ്ന. ഈ സ്ഥലം തമിഴ്പുലികളുടെ സ്വാധീനമേഖല എന്നതാണ് പ്രശ്നം.
പുലിമടയിലേയ്ക്കൊന്നും തിരിഞ്ഞു നോക്കില്ല എന്ന് ഭാര്യയോടു ശപഥം ചെയ്തിട്ടാണു യാത്ര പുറപ്പെട്ടതുതന്നെ. 43 രാജ്യങ്ങൾ ഇതിനകം പിന്നിട്ട ഞാൻ, 30 രാജ്യങ്ങളിലേയ്ക്കെങ്കിലും ഭാര്യയുമൊത്താണു പോയിട്ടുള്ളത്. ആറുമാസം മുമ്പു നടത്തിയ ചൈനീസ് യാത്ര, പിന്നെ ഈ ശ്രീലങ്കൻ ടൂർ, ഇവ രണ്ടിൽ നിന്നും അവൾ ബോധപൂർവ്വം സ്ലിപ്പ് ചെയ്തു കളഞ്ഞു.
ചൈനീസ് യാത്ര കട്ട് ചെയ്തത്, അവിടത്തെ ലോക്കൽ ഭക്ഷണത്തെപ്പറ്റി കേട്ടറിഞ്ഞാണ്. പാമ്പും, ചോരയും, തവളയും, പാറ്റയും, എലിയുമൊക്കെ മാംസവിഭവങ്ങളായി തീൻമേശമേൽ നിരക്കുമെന്ന് ഏതോ ലോകസഞ്ചാരിയുടെ ടി.വി.പ്രോഗ്രാമിൽ അവർ കണ്ടിരുന്നു. അതോടെ ഒരു കാരണവശാലും താൻ ചൈനക്കില്ല എന്നു പറഞ്ഞ് അവൾ യാത്രയിൽ നിന്നും പാടെ ഒഴിഞ്ഞുകളഞ്ഞു. എന്നാൽ ഭാര്യ ശ്രീലങ്ക ടൂർ ഒഴിവാക്കിയത് പുലികളെ പേടിച്ചു മാത്രമാണ്. പുലിമേഖലയിൽ ഒരു കാരണവശാലും കടക്കില്ല എന്നു ഉറപ്പു നൽകിയപ്പോഴാണ്, എന്റെ യാത്രാപ്പെട്ടിപോലും പായ്ക്ക് ചെയ്യാൻ അവൾ സന്നദ്ധയായത്. വാക്കു പറഞ്ഞാൽ ഞാൻ പാലിക്കുമെന്ന് ഭാര്യയ്ക്കറിയാം; ജാഫ്ന ഞാനൊഴിവാക്കി.
സാധാരണ, എന്നും പുലർച്ചക്കുതന്നെ എഴുന്നേൽക്കാറുള്ള ഞാൻ, അന്ന് അൽപ്പം ലേറ്റായിട്ടാണു കണ്ണുതുറന്നത്. ശരിക്കും എന്നെ ഉണർത്തിയത് രാഹുലിന്റെ ഫോണാണെന്നു പറയാം.
എന്റെ കഴിഞ്ഞ രണ്ടുനാളത്തെ വിശേങ്ങൾ ആരാഞ്ഞതോടൊപ്പം, ഇന്നു താൻ ഫ്രീ ആണെന്നും രാഹുൽ അറിയിച്ചു. ഇന്നത്തെ കാഴ്ചകൾ കാണാൻ ഞാൻ രാഹുലിന്റെ സഹായം തേടുകയും അവനത് അംഗീകരിക്കുകയും ചെയ്തു. ഒരു നിബന്ധന, ഞാൻ ടാക്സിയിലേ പോകൂ, രാഹുലിന്റെ കാറിലാവില്ല, അതവൻ സമ്മതിച്ചു.
'ആനകളുടെ അനാഥാലയത്തിലെ വികലാംഗൻ'
ഇ.ക്യു.മഹ്ദി
മുൻ നിശ്ചയപ്രകാരം രാവിലെ 8 മണിക്കുതന്നെ രാഹുൽ റൂമിൽ വന്നെത്തി. വൈ.എം.സി.എ മാനേജർക്കു സ്വന്തമായി ഒരു ടാക്സി കാറുണ്ട്. അതാണ് ഇന്നത്തെ യാത്രയ്ക്ക് ഏർപ്പാടു ചെയ്തത്.
ഏഷ്യയിലെ ആനകളുടെ ഏക അനാഥാലയം - എലിഫന്റ് ഓർഫനേജ്-സ്ഥിതി ചെയ്യുന്നതു ശ്രീലങ്കയിലാണ്, കൊളംബോയിൽ നിന്നും 85 കി.മീ അകലെ 'പിന്നവാല' എന്ന സ്ഥലത്ത്. അവിടേയ്ക്കുള്ള സന്ദർശനമാണ് രാഹുൽ നിർദ്ദേശിച്ചതു. ശരിക്കും ആ സ്ഥലം എന്റെ പരിപാടിയിൽ ഞാൻ മുൻകൂട്ടി ഉദ്ദേശിച്ചിരുന്നതുമാണ്. അതുകഴിഞ്ഞ് മറ്റൊരു സന്ദർശനം രാഹുൽ നിർദ്ദേശിച്ചതു, 'നുവാര ഏലിയ'എന്ന ഹിൽസ്റ്റേഷനാണ്. പറഞ്ഞു കേട്ടിടത്തോളം നമ്മുടെ ഊട്ടി പോലൊരു സ്ഥലം. കൊളംബോയിൽ നിന്നും കുറേ അകലെയാണ്; ആറു മണിക്കൂർ വഴിദൂരവുമുണ്ട്.
'നുവാര ഏലിയ' നാളത്തേയ്ക്കു നിശ്ചയിച്ചു, നാളെ അർദ്ധരാത്രിയിൽ മാത്രമാണ് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ലൈറ്റ്. ഒരു പകൽദിവസം അങ്ങിനെ ഫലപ്രദമാക്കാനും കഴിയുന്നു.
ഞങ്ങളുടെ കാർ പിന്നവാലയ്ക്കു പുറപ്പെട്ടു. ഇത് തികഞ്ഞ ഒരു ഫോറസ്റ്റ് ഏരിയ ആണ്. മെയിൻറോഡിൽ നിന്നും ഒരു സബ്‌റോഡ് വഴി രണ്ടു കിലോമീറ്റർ തിരിഞ്ഞുപോകണം ആനകളുടെ ഈ സങ്കേതത്തിലേയ്ക്ക്.
ണല്ലോരു ഡ്രൈവറും കണ്ടീഷനുള്ള ഒരു കാറുമായിരുന്നു അത്. 'ആനകളുടെ അനാഥാലയം' എന്നറിയപ്പെടുന്ന ഈ സ്ഥലം വിശ്വപ്രസിദ്ധമാണ്. ഏഷ്യയിൽ ഇത്തരം മറ്റൊരു സങ്കേതമില്ല. കാട്ടിൽ നിന്നും അനാഥമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആനകളെ മുഴവൻ ഈ കേന്ദ്രത്തിൽ കൊണ്ടുവന്നു പാർപ്പിച്ച് ഇവിടെ വളർത്തുന്നു. തീരെചെറിയ കുട്ടികളടക്കം നിരവധി ആനകൾ ഇവിടെ സസുഖം വാഴുന്നുണ്ട്.
1975-ലാണ് ഈ അനാഥാലയം തുടങ്ങിയത്. അവശരായി വനമദ്ധ്യത്തിൽ കാണപ്പെടുന്ന ആനകളെ ചികിത്സിക്കുവാൻവേണ്ടി മാത്രം ആരംഭിച്ചതാണീ കേന്ദ്രം. പിന്നീട് ശ്രീലങ്കൻ ഫോറസ്റ്റ് വകുപ്പ്, വളരെ വിശാലമായ സൗകര്യം ഈ മിണ്ടാപ്രാണികൾക്കു ഒരുക്കുകയും ഇപ്പോൾ നൂറോളം ആനകൾ ഇവിടെ സുരക്ഷിതരായി വളരുകയും ചെയ്യുന്നു. ഇത്രയും ആനകൾക്ക് ആകെക്കൂടി അഞ്ചോ ആറോ പാപ്പാന്മാർ മാത്രമേ ഉള്ളൂവേന്നതാണ് അതിശയകരം. ഇടയന്റെ ആട്ടിൻകൂട്ടം പോലെ പാപ്പാനുമുമ്പിൽ അനുസരണ കാട്ടുന്നു, ഇവിടുത്തെ ഈ ഭീമൻ ജന്തുക്കൾ.
ഒരു തീരെകുഞ്ഞൻ ആനയ്ക്ക് തളളയാന മുലയൂട്ടുന്ന രസകരമായ രംഗവും കാണാനിടയാവുന്നു.
രണ്ടുമാസം പ്രായമുളള ഒരാനക്കുട്ടിയെ ചൂണ്ടി രാഹുൽ, ആനക്കാരനോടു സിംഹളഭാഷയിൽ എന്തോ ചോദിച്ചു.മറുപടി ഇംഗ്ലീഷിലായിരുന്നു.
"ഫൈവ് ലിറ്റർ പേർ ടൈം...", പാപ്പാൻ അഞ്ചു കൈവിരലുകൾ വിടർത്തിക്കാട്ടി പറഞ്ഞു.ഒരു കുട്ടിയാനയ്ക്ക് ഒരു നേരം കൊടുക്കേണ്ട കുപ്പിപാലിന്റെ അളവാണ് ആനപരിപാലകൻ ചോദ്യത്തിനുത്തരമായി രാഹുലിനോടു പറഞ്ഞത്. 'ഒരു നേരം അഞ്ചു ലിറ്റർ...'.
രാവിലെ ഒരു ജാഥപോലെ ഇവയെ നടത്തികൊണ്ടു വന്ന് 'മഹാഓയ' പുഴയിലിറക്കി തേച്ചുകുളിപ്പിക്കുന്നു.ഒരു ഗജനീരാട്ട്. ഈ ആനപ്രകടനം കാണാൻ യൂറോപ്യരും, അമേരിക്കക്കാരും ഉൾപ്പെടെ വലിയൊരു സംഘം വിദേശടൂറിസ്റ്റുകൾ വീഡിയോ ക്യാമറകളും ഒരുക്കി കാത്തിരിപ്പുണ്ടായിരുന്നു. കുളിപ്പിക്കുന്നതിനിടയിലാണ് പല തള്ളയാനകളും തങ്ങളുടെ അരുമക്കുട്ടികൾക്കു മുലയൂട്ടുന്നത്. ഒരു പാപ്പാനു പിന്നിൽ ജാഥയായി, വരിവരിയായി നീങ്ങുന്ന നൂറിലേറെ ആനകൾ, എത്ര രസകരമായ കാഴ്ചയായിരുന്നു അത്. ആനകളുടെ ഒരു 'ദേശീയസമ്മേളനം' നടക്കുന്നതുപോലെ തോന്നും, കണ്ടാൽ.
തൃശൂർ പൂരമഹോത്സവത്തിന്, തിളങ്ങുന്ന നെറ്റിപ്പട്ടവും ധരിച്ച് നിരനിരയായി നിൽക്കുന്ന ഗജവീരന്മാരെ കാണുമ്പോഴുള്ള അനുഭവത്തിൽ നിന്ന് എത്രയോ വ്യത്യസ്ഥമാണ്, അലങ്കാരമോ വാദ്യമേള പശ്ചാത്തലമോ ഇല്ലാതെ, കാട്ടുമരങ്ങളുടെ വന്യതയ്ക്കിടയിലൂടെ അനുസരണയോടെ, ഒതുക്കത്തോടെ, തലയാട്ടി നടന്നു നീങ്ങുന്ന ഈ ആനകളുടെ കാഴ്ച. നൂറുകണക്കിനു ആനകൾ, അവയുടെ കുഞ്ഞുകുട്ടികളുമായി നടന്നുനീങ്ങുന്ന കാഴ്ച, കൗതുകത്തോടെയേ നോക്കിക്കാണാനാവൂ.
വലിയൊരു കാലിക്കൂട്ടംപോലെ, ഇവിടെ, ഈ അനാഥാലയത്തിൽ ഗജവീരന്മാർ മേഞ്ഞുനടക്കുന്നു.
ഇവയ്ക്കൊന്നും കാലിൽ ചങ്ങലക്കെട്ടില്ല. പാപ്പാൻ ചൂണ്ടുന്ന വാരിക്കുന്തത്തിന്റെ ഭീഷണിയില്ല. നാട്ടിലേപ്പോലെ താൻ നയിക്കുന്ന ആനയ്ക്കു മുമ്പിൽ മദ്യപിച്ചെത്തുന്ന ആനക്കാരന്റെ ക്രൂരമായ ശാസനയില്ല. അസ്വാതന്ത്രത്തിന്റെ ഒരു ബന്ധനവുമില്ലാതെ, സർവ്വസ്വതന്ത്രരായി, കാട്ടിലെന്നപോലെ നിർഭയരായി അവ തലയുയർത്തി നടന്നുപോകുന്നു.
ആനവേട്ടയോടൊപ്പം ശ്രീലങ്കൻ വനമേഖലകളിലെ തമിഴ്പുലി ആക്രമണങ്ങളുടെ സംഘർഷങ്ങളുംമൂലം മാതാപിതാക്കളെ നഷ്ടമായി അലഞ്ഞുതിരിയുന്ന കുട്ടിയാനകൾക്ക്, ഈ വാസഗൃഹം ശരിക്കും ഒരനാഥാലയം തന്നെ. കാട്ടിനുള്ളിൽ ഭക്ഷണത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടെ ചതിക്കുഴികളിലോ, വെള്ളക്കെട്ടിലോ അകപ്പെട്ടുപോകുന്ന കുട്ടികളെ വനംസംരക്ഷണസേന ഇവിടെ എത്തിക്കുന്നു.
തുടക്കത്തിൽ ഏഴ് അനാഥ ആനകളുമായാണ് ഈ ആലയം ആരംഭിച്ചതു. ഏഴ് ഹെക്ടർ പുൽമേടും ചുറ്റും അതിവിശാലമായ തെങ്ങിൻതോപ്പുകളുമുണ്ട് ഈ വളർത്തുകേന്ദ്രത്തിന്. മൂന്നു തലമുറയുടെ ചരിത്രം പേറുന്ന ഇപ്പോഴിവിടെയുള്ള പഴയ കുടുംബനാഥന്മാരും, നാഥകളും. ഈ നൂറിലധികം അംഗങ്ങളിൽ 25 പേരും കുട്ടിയാനകളാണ്. ഇതിനകം നാൽപ്പതോളം ആനപ്രസവങ്ങൾ നടന്നുകഴിഞ്ഞ ഈ ആനത്തറവാട്ടിൽ, 1984-ലാണ് ആദ്യകുട്ടി പിറന്നത്. നവജാത ആനശിശുവിന്റെ പേര് സുകുമാലി എന്നാണ്.
ദിവസവും ആയിരത്തിലധികം വിദേശസന്ദർശകർ ഇവിടെയെത്തുന്നുണ്ട്. അവരിൽ നിന്നുള്ള സന്ദർശനഫീസ് വരുമാനംകൊണ്ടാണ് ഈ അനാഥലയത്തിന്റെ നിത്യച്ചെലവുകൾ നിർവ്വഹിക്കപ്പെടുന്നത്. ഒരാനയ്ക്ക് മാസം 33000-രൂപയോളം ചെലവുണ്ട്. ഈ സ്ഥാപനം നടത്തുന്നത്, ശ്രീലങ്കയിലെ നാഷണൽ സുവോളജിക്കൽ ഗാർഡനാണ്.
ഇവിടെ, ഈ സംഘത്തിൽ, ഞാൻ രണ്ട് ദുരന്ത കഥാപാത്രങ്ങളെ കാണുകയുണ്ടായി. എൽ.ടി.ടിക്കാർ കാട്ടിൽ ഒളിപ്പിച്ചുവച്ച കുഴിബോംബുപൊട്ടി ഒരു മുൻകാൽ മുറിഞ്ഞുപോയ 'സാമ' എന്ന ഒരു പത്തുവയസുകാരൻ, മുടന്തി ഏന്തിവലിഞ്ഞ് മറ്റ് ആനകളോടൊപ്പം നടന്നു നീങ്ങാൻ ബദ്ധശ്രമം നടത്തുന്നു. മറ്റൊരു കാഴ്ച, ഒരു അന്ധനായ കരിവീരന്റേതാണ്. തലയെടുപ്പുള്ള, ഒരു 'ഗുരുവായൂർ കേശവൻ' അവന് പ്രായം എഴുപത്. ആനക്കൊമ്പുവേട്ടക്കാർ എയർപിസ്റ്റൺകൊണ്ടു വെടിവച്ച്, അവന്റെ രണ്ടു കണ്ണുകളും തകർത്തുകളഞ്ഞു. അതിനെ കൊന്ന്, കൊമ്പുകൾ ഊരിയെടുക്കുക എന്നതായിരുന്നു ഈ ദുഷ്ടന്മാരുടെ ലക്ഷ്യം. പക്ഷേ, വനപാലകർ തക്കസമയത്ത് ഇടപെട്ടതിനാൽ രാജ എന്നു പേരുള്ള ആ കരിവീരന് കണ്ണുകൾ മാത്രമേ നഷ്ടമായുള്ളു.
ഞാൻ ഉൽകണ്ഠാപൂർവ്വം ശ്രദ്ധിച്ചു, ആനകളുടെ പൊതുപ്രകടനജാഥയിൽ ഈ അന്ധന് ഒപ്പം നടന്നെത്താനാവുന്നില്ല. ഒരു പ്രത്യേകസമയത്ത്, ജാഥയിൽ പങ്കെടുക്കാതെ, പരിശ്ശീലനം സിദ്ധിച്ച ചില പാപ്പാന്മാരുടെ ശബ്ദനിയന്ത്രണത്തിൽ ആ സാധുമൃഗം നടന്നുനീങ്ങുന്നതു കണ്ടപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നനഞ്ഞുപോയി. പലപ്പോഴും നടക്കുന്നതിനിടെ അവന്റെ കണ്ണുകളുടെ സ്ഥാനത്ത് കൃഷ്ണമണികളില്ല, ചലിക്കുന്ന രണ്ടുമാംസഗോളങ്ങൾ മാത്രം. ഈ പ്രപഞ്ചത്തിലെ ഒരു വന്യസൗന്ദര്യവും ആ മൃഗത്തിനു കാണാൻ ഭാഗ്യമില്ല. തീർത്തും ദയനീയമായ ഒരനുഭവം.
ഞങ്ങൾ കൊളംബൊയിൽ മടങ്ങിയെത്തിയപ്പോൾ വൈകിട്ട് 5 മണി കഴിഞ്ഞിരുന്നു. ചെറിയൊരു നഗരപ്രദക്ഷിണം നടത്തിക്കഴിഞ്ഞ്, അൽപ്പനേരം ബീച്ചിലിരുന്നിട്ട്, ഞാനും രാഹുലും അന്നത്തെ രാത്രിഭക്ഷണത്തിന് ആ പഞ്ചനക്ഷത്ര ഹോട്ടൽ പോയി, ടാജ് കൊളംബോയിൽ.
സന്ധ്യക്ക് ഒപ്പം വൈ.എം.സി.എ വരെ വന്നിട്ട് രാഹുൽ മടങ്ങുംമുമ്പ് പിറ്റേന്നു പകൽ സമയത്തേയ്ക്ക് ഒരു പരിപാടിയും ഞാൻ തയ്യാറാക്കി; അർദ്ധരാത്രിയിലാണല്ലോ മടക്ക ഫ്ലൈറ്റ്.
'നുവാര ഏലിയ' എന്ന വളരെ ഉയർന്ന ഒരു ഹിൽസ്റ്റേഷനാണ് ലക്ഷ്യം. കൊളംബൊയിൽ നിന്ന് 200 കി.മീറ്ററോളം ദൂരമുണ്ട്.
യാത്രയ്ക്കു രാഹുൽ ഒരു നിബന്ധനവച്ചു. തന്റെ കാറിൽപോകാം, ടാക്സിവേണ്ട, നിർബന്ധമാണെങ്കിൽ യാത്രയിൽ പെട്രോൾ ഒഴിച്ചു തന്നാൽ മതി. ഞാനതംഗീകരിച്ചു.
കൊളംബൊയിലെ അവസാനരാത്രികൂടി കടന്നുപോയി. നിശ്ചയിച്ച പ്രകാരം രാവിലെ 6 മണിക്കുതന്നെ രാഹുൽ കാറുമായി എത്തി.
വളരെ രസകരമായ ഒരു യാത്രയായിരുന്നു അത്. പോകുംവഴി ചില ചെറിയഗ്രാമങ്ങളും ഇടത്തരം പട്ടണങ്ങളും പിന്നിട്ട്, പ്രകൃതിരമണീയമായ പരിസരങ്ങൾ താണ്ടി കാർ പൊയ്ക്കൊണ്ടിരുന്നു. തമിഴർ തിങ്ങിപ്പാർക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ് പ്രഭാതഭക്ഷണത്തിനു രാഹുൽ കാർ നിർത്തിയത്. രുചികരമായ ചൂട് ഇഡ്ഡലിയും വടയുമായിരുന്നു വിഭവങ്ങൾ. തമിഴന്റെ പാചക നൈപുണ്യം സിംഹളന്റേതിനേക്കാൾ എത്രയെത്ര നല്ലത്. ഹോട്ടൽ താജിലേത് ഒഴിവാക്കിയാൽ, ഈ ശ്രീലങ്കൻ യാത്രയിലെ ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു ആ തമിഴ് കോളനിയിൽ നിന്നും കിട്ടിയ പ്രാതൽ.
ഏതു വിദേശയാത്രയിലും, പാക്കേജ് ടൂറിൽ പോകുമ്പോൾ ട്രാവൽ കമ്പനി ഏർപ്പാടു ചെയ്തു തരുന്ന ഇന്ത്യൻ ഭക്ഷണം എപ്പോഴും വളരെ മെച്ചപ്പെട്ടതാവും. പക്ഷേ, അതൊക്കെ വടക്കേ ഇന്ത്യൻ സമ്പ്രദായത്തിലുള്ളവയായിരിക്കും. ഇത്തരം യാത്രകളിൽ പങ്കെടുക്കുന്നതിൽ 90 ശതമാനവും വടക്കേ ഇന്ത്യക്കാർ തന്നെ. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും പോകുമ്പോൾ, ഇന്ത്യൻ ഭക്ഷണത്തോടൊപ്പം ചില ദിവസങ്ങളിൽ ഇന്ത്യൻ റസ്റ്റാറന്റുകൾ തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം പാശ്ചാത്യഭക്ഷണമാണു വിളമ്പിത്തരിക. എത്ര മുന്തിയതാണെങ്കിലും, നാം ഇന്ത്യാക്കാർക്ക് അത് ഒരിക്കലും ആസ്വാദ്യകരമാവില്ല. ഒന്നുകിൽ വടക്കേഇന്ത്യൻ ഭക്ഷണം, അതല്ലെങ്കിൽ യൂറോപ്യൻ-ഇതു രണ്ടും തിന്നു മടക്കുമ്പോൾ ഒരു സൗത്ത് ഇന്ത്യൻ ഇഡ്ഡലി-വടയോ, മസാല ദോശയോ ഒക്കെ തിന്നാൻ നാം കൊതിച്ചുപോകും. ചില യാത്രകളിൽ അത്തരം അപൂർവ്വ അവസരങ്ങൾ വീണു കിട്ടാറുമുണ്ട്.
ഒരനുഭവം വിവരിക്കാം. യൂറോപ്പ് യാത്രയാണ്. ഞാനും ഭാര്യയും പാക്കേജ് ടൂർ ആണ്. ഒട്ടാകെ 40 പേർ യാത്രാസംഘത്തിലുണ്ട്. ഞങ്ങൾ ഒഴികെ മറ്റുള്ളവരൊക്കെ വടക്കേ ഇന്ത്യാക്കാർ.
യൂറോപ്പിലെ പത്തുരാജ്യങ്ങളുടെ സന്ദർശനമാണു പട്ടികയിൽ. ഈ യാത്രയിൽ ഒരു ബോണസ് (സമ്മാനം) എന്ന നിലയിൽ ട്രാവൽ കമ്പനി ഒരു ദിവസത്തെ ദുബായ് സന്ദർശനംകൂടി ഞങ്ങൾക്കനുവദിച്ചിരുന്നു.
ഒമ്പതാമത്തെ രാജ്യമായ ഫ്രാൻസിൽ നിന്നും അവസാന പോയന്റായ യു.കെ.യിലേയ്ക്ക് പോവുകയാണ്. ലണ്ടനിലേയ്ക്കുള്ള ഈ യാത്ര ട്രെയിൻ വഴിയാണ്. യൂറോ റെയിൽ വഴി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി അതിന്റെ പാത, കുറേ ദൂരം കടലിനടിയിൽ കൂടിയാണ്. ഒരു ടണൽ വഴി, ഇംഗ്ലീഷ് ചാനലിനടിയിൽകൂടിയാണ് ആ സുദീർഘ ടണൽ നിർമ്മിച്ചിരിക്കുന്നത്.
ആ യാത്രയിലെ ഞങ്ങളുടെ ടൂർ മാനേജർ ബോംബെ നിവാസിയായ ഒരു പാഴ്സി ചെറുപ്പക്കാരനാണ്, മിസ്റ്റർ റോണി പാലിയോ. സമർത്ഥൻ.
കടലിനടിയിൽ കൂടിയുള്ള തീവണ്ടി സഞ്ചാരത്തിനിടെ, റോണി, യാത്രക്കാരായ ഞങ്ങൾക്ക് ഒരു ഓഫർ തരുന്നു. ആവശ്യക്കാർക്ക്, താൽപര്യമുണ്ടെങ്കിൽ ഒരു സൗത്തിന്ത്യൻ ഭക്ഷണശാല ലണ്ടനിൽ പരിചയപ്പെടുത്തിത്തരാം. "നാം താമസിക്കുന്ന ഹോട്ടലിനടുത്തുതന്നെയാണ് റസ്റ്റോറന്റ്." അയാൾ തുടർന്നു.
"അവിടെ നിന്നും നിങ്ങൾക്കു ചൂട് ഇഡ്ഡലിയും വടയും കഴിക്കാം. മസാലദോശ വാങ്ങി, ചൂടോടെ ഉള്ളിലാക്കാം. പരിപ്പുവട വാങ്ങി കരുമുരാ കടിച്ചു തിന്നാം.." വിവരണം അങ്ങിനെ നീണ്ടുപോയി.
കഴിഞ്ഞ 20 ദിവസത്തെ യൂറോപ്പ് യാത്രയ്ക്കിടെ ഒരു നാടൻ ഭക്ഷണം കഴിക്കാനവസരം ഉണ്ടായിട്ടില്ല. എന്റെ ഉള്ളിലെ കൊതി ആർത്തിയോടെ തലയുയർത്തി.
"ഏതാണോ ഹോട്ടൽ....എവിടെയാണത്. ഹോട്ടലിന്റെ പേരെന്താണു റോണീ..." എന്റെ തിടുക്കവും ചോദ്യത്തിന്റെ രീതിയും അയാളെ രസിപ്പിച്ചെന്നു തോന്നി.
"ഹോട്ടൽ ചെട്ടിനാട്, നാം താമസിക്കുവാൻ പോകുന്ന ഹോട്ടലിനു ഒരു വിളിപ്പാടാകലെ..."
അയാളൊന്നു ചിരിച്ചു. എന്നിട്ടു തന്റെ വാക്കുകൾ തുടർന്നു.
"പക്ഷേ.... വില അൽപ്പം ഏറും. ഒരു ഇഡ്ഡലിക്ക് 65 രൂപ വിലവരും. ലണ്ടനല്ലേ, ഇവിടെ ഏതു ഇന്ത്യൻ ഭക്ഷണത്തിനും നല്ല വില കൊടുക്കേണ്ടിവരും.."
വിലയൊന്നും പ്രശ്നമല്ല എന്ന മട്ടാണ് എനിക്കെങ്കിലും ഞാൻ മെല്ലെ തൊട്ടരികിലിരുന്ന ശ്രീമതിയോട് ശബ്ദം താഴ്ത്തി മന്ത്രിച്ചു." റോണിക്കു തെറ്റുപറ്റിയതാവും. ഒരു ഇഡ്ഡലിക്കു 65 രൂപയോ? ഒരു പ്ലേറ്റിനാവും, മൂന്നോ നാലോ എണ്ണമുള്ള ഒരു പ്ലേറ്റിന്..."
താമസിക്കുന്ന ലണ്ടൻ ഹോട്ടലിൽ നിന്നും ഒന്നു ഫ്രേഷ് ആയ ഉടൻ ഞങ്ങൾ പുറത്തുചാടി. അപരിചിതമായ നഗരത്തിലെ, റോണി സൊാചന നൽകിയ വഴിയിലൂടെ ഹോട്ടൽ ചെട്ടിനാടും തിരക്കി ഞങ്ങൾ നടന്നു. ഒടുവിൽ ആ റസ്റ്റോറന്റ് കണ്ടെത്തുകയും ചെയ്തു.
ചെറിയൊരു റസ്റ്റോറന്റ്. വളരെ ഭംഗിയിൽ അലങ്കരിച്ച ഒരു ചെറിയ ഹാൾ. ഏഴെട്ടു ടേബിളുകൾ മാത്രം.
ഉടമസ്ഥനുമായി പരിചയപ്പെട്ടു. സുമുഖനായൊരു ചെറുപ്പക്കാരൻ. ഡെൽഹി സ്വദേശിയാണ്. ഹോട്ടൽ മാനേജ്‌മന്റിൽ ഡിപ്ലോമ എടുത്ത ആ യുവാവ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലി ഉപേക്ഷിച്ച്, എട്ടു വർഷം മുമ്പ് ഡെൽഹിയിൽ നിന്നും വന്ന് തുടങ്ങിയതാണീ സൗത്തിന്ത്യൻ ഭക്ഷണശാല. വെജിറ്റേറിയൻ റസ്റ്റോറന്റിന്റെ പേര് ടൂർമാനേജർ പറഞ്ഞു കേട്ടപ്പോൾ, ഏതെങ്കിലും തമിഴ്‌നാടു സ്വദേശിയുടേതാവും ഈ ഹോട്ടൽ ചെട്ടിനാട് എന്നാണ് ഞാൻ മനസ്സിൽ കരുത്തിയത്.
റസ്റ്റോറന്റിൽ ഓർഡറെടുക്കാനും, വിളമ്പാനുമെല്ലാം ഈ സഹൃദയൻ മാത്രം. ഒരു വൺമാൻ ഷോ. പാചകത്തിനു മാത്രമായി ഒരടുക്കളക്കാരനുമുണ്ട്. കിച്ചനിൽ.
ഞാനാ റസ്റ്റോറന്റുടമയുമായി സംഭാഷണം നടത്തുന്നതിനിടെ, ഭാര്യ, മേശപ്പുറത്തിരുന്ന മെനുകാർഡിലൂടെ കണ്ണോടിക്കുകയായിരുന്നു.
ഒടുവിൽ അവൾ കണ്ടുപിടിച്ചു, ഇഡ്ഡലി വട സെക്ഷൻ, മെനുകാർഡിലെ വില നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. റോണിക്കു തെറ്റുപറ്റിയിരിക്കുന്നു. അയാളല്ലേ പറഞ്ഞത് ഒരു ഇഡ്ഡലിക്ക് 65 രൂപയെന്ന്. ഇവിടെ വിലവിവരപ്പട്ടികയിൽ അച്ചടിച്ചിരിക്കുന്നത്, ഒരു ഇഡ്ഡലിക്ക് ഒരു പൗണ്ട് വിലയെന്നാണ്. ഒരു പൗണ്ടിന്റെ അന്നത്തെ ഇന്ത്യൻ മൂല്യം 80 രൂപ.
വിലയൊന്നും നോക്കിയില്ല, ആവശ്യംപോലെ ഓർഡർ ചെയ്ത് രുചികരമായി ഭക്ഷിച്ചു. ഇതിനിടെ ഭാര്യ ഒരു അതിബുദ്ധി കാട്ടുകയുണ്ടായി. അതിനു പിഴ 360 രൂപ. ഏതായാലും 80 രൂപ വച്ചു വാങ്ങിക്കഴിക്കുയല്ലേ ഓരോ ഇഡ്ഡലിയും, നമുക്കു കുറച്ചു സാമ്പാർ കൂടി വാങ്ങിക്കഴിക്കാം. നാട്ടിലെ പോറ്റി ഹോട്ടലുകളിൽ സ്റ്റീൽ ബക്കറ്റിൽ കൊണ്ടുവന്നാണ് സാമ്പാറും ചട്ണിയും യഥേഷ്ടം പകർന്നു തരുന്നത്.
ഇവിടെ ഞങ്ങൾ രണ്ടാൾക്കും രണ്ടുപ്രാവശ്യം വീതം ഓരോ കൊച്ചു പ്ലേറ്റിൽ സാമ്പാർ കൊണ്ടുവന്നു തന്നിരുന്നു. ബിൽ വന്നപ്പോൾ കണ്ടു, ഈ ഓരോ പ്ലേറ്റിനും ഓരോ പൗണ്ടുവീതം ചാർജ്ജ് ചെയ്യപ്പെട്ടിരിക്കുന്നു.
ബിൽ പ്രകാരം 24 പൗണ്ടിന്റെ ശാപ്പാടാണ് ഞങ്ങൾ രണ്ടാളും കൂടി അകത്താക്കിയത്. 1920 രൂപയുടെ ഇഡ്ഡലി വട. എന്നിട്ടും വയർ പൂർണ്ണമായി നിറഞ്ഞോ എന്നൊന്നും ചോദിക്കരുത്.
അമേരിക്കയിലെ ഒരു ടീസ്റ്റാളിൽ നിന്നും ഉണ്ടായ ഒരു ചെറിയ അനുഭവംകൂടി അനുബന്ധമായി ഇവിടെ ചേർക്കാം.
ന്യൂയോർക്ക് സിറ്റി. ഞങ്ങൾ താമസിച്ചതു ഹോട്ടൽ എഡിസണിലാണ്. അതൊരു പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു. മുപ്പത്തിയഞ്ചാം നിലയിലാണ് മുറി. ഒട്ടാകെ 52 ഫ്ലോറുകളുള്ള ഒരു ബഹുനില മന്ദിരമാണത്.
പാക്കേജ് ടൂറിൽ, മൂന്നുനേരം ഭക്ഷണം ടൂർ കമ്പനിവകയായി ഏർപ്പാടു ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പുലർച്ചയുള്ള ബെഡ്കോഫി-ചായയും ആവാം- സൗജന്യമല്ല. ഓർഡർ ചെയ്തു വരുത്തിയാൽ ബിൽ വരും. ആദ്യദിവസം ഞങ്ങൾ ഓരോ ചായയ്ക്ക് ഓർഡർ നൽകി. ഒരു തേയിലക്കോപ്പയിൽ ചായയും രണ്ടു കപ്പുകളും കൊണ്ടുവരപ്പെട്ടു.
നല്ലചായ തന്നെ. ബിൽ ഒപ്പിട്ടു കൊടുത്തപ്പോൾ ചായയുടെ വില ശ്രദ്ധിച്ചു. 10 ഡോളർ. ഓരോ ചായക്കു അഞ്ചു ഡോളർ വീതം - 225 ഇന്ത്യൻ രൂപ വീതം- ആണ് ചാർജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ 450 രൂപ.
എന്നാൽ സൗജന്യമായി, ർറൂമിൽ ചായ ഉണ്ടാക്കി കുടിക്കുവാനുള്ളത് എല്ലാം മുറിയിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇലക്ട്രിക് കെറ്റിൽ, തേയില, കാപ്പിപ്പൊടി, പാൽപ്പൊടികവർ, പിന്നെ ഷുഗർക്യൂബുകളും. പ്ലഗ്ഗ് ഒന്നു കുത്തി ചായ ഉണ്ടാക്കാൻ മടിച്ചപ്പോൾ മടിയിൽ നിന്നും 450 രൂപ പോയികിട്ടി.
അന്ന് ന്യൂയോർക്ക് നഗരസന്ദർശനമായിരുന്നു. പല ഷോപ്പിങ് സെന്ററുകളിലും നടന്നലഞ്ഞ്, ഒരു ചെറിയ പാർക്കിനടുത്തെത്തി. ഒരു ടീസ്റ്റാൾ അവിടെ കണ്ടു. ഒരു പരിഷ്കൃത തട്ടുകട.
ചായയുടെ വില എഴുതിവച്ചിട്ടുണ്ട് നാലു ഡോളർ, ഹോട്ടൽ ചായയെക്കാൾ ഒരു ഡോളർ കുറവ്. ഇത്ര വിലകൂടിയ ചായ വേണ്ടെന്നു ശ്രീമതി. അവൾക്കു വേണ്ടെങ്കിലും എനിക്കൊരു ചായ കൂടിയേ കഴിയൂ.
നാലു ഡോളർ കൊടുത്ത് ടോക്കൺ വാങ്ങി ചായ വിതരണക്കാരി മദാമ്മപ്പെണ്ണിനടുത്തു ചെന്നു. ടോക്കൺ വാങ്ങി പെട്ടിയിലിട്ടിട്ട് അവൾ, ഒരു പേപ്പർ കാപ്പിൽ കുറച്ചു തിളച്ചവെള്ളം ഒഴിച്ചു തന്നു. അതു കൈയിൽ ഏറ്റുവാങ്ങി അടുത്ത പ്രക്രിയ എന്തെന്നറിയാൻ കാത്തുനിന്നു. കണ്ണുകൾ മാത്രം ചലിപ്പിക്കുന്ന ഒരു റബ്ബർ പാവ കണക്കിന്, വശത്തേക്കു അവൻ കണ്ണുരുട്ടി കാണിച്ചിട്ട്, ഒരു ഡയലോഗ് പറഞ്ഞു.
"ടീ ബാഗ്, ഷുഗർ, ആന്റ് മിൽക്ക് ഈസ്ദേർ...." പാലും പഞ്ചസാരയുമൊക്കെ അതാ ഇരിക്കുന്നു വേണമെങ്കിൽ എടുത്തുകലക്കി കുടിച്ചോളൂ എന്ന മട്ടിൽ.
രണ്ടു രൂപ നാട്ടിൽ വില വരുന്ന ഒരു ടീ ബാഗ്, അൽപ്പം പഞ്ചസാര, ചെറിയൊരു പാക്കറ്റ് പാൽപ്പൊടി, തീർന്നു പരിപാടി. ഞാനും ഭാര്യയുംകൂടി എത്ര കലക്കി മിക്സ് ചെയ്യാൻ ശ്രമിച്ചിട്ടും ആ നാല് ഡോളർ ചായക്ക് ഒരു രുചിയും, ഗുണവും, കടുപ്പവും കിട്ടിയില്ല. കടുപ്പമുള്ളത് ഒന്നിനു മാത്രം ചായയുടെ വിലയ്ക്ക്.
മണി ഒന്നായിരിക്കുന്നു. രാഹുൽ ഡ്രൈവിങ്ങിനിടെ സമയം എന്നെ ഓർമ്മിപ്പിച്ചു.
വളവും തിരിവും ചുരവുമൊക്കെ താണ്ടി, ഞങ്ങൾ 'നുവാര ഏലി'യയുടെ നെറുകയിൽ എത്തി. നല്ലതണുപ്പുള്ള അന്തരീക്ഷം.
ഇത് മനോഹരമായ ഒരു ചെറുപട്ടണംതന്നെ. തണുപ്പുള്ള കാലാവസ്ഥകൊണ്ടും ഇംഗ്ലീഷുകാർ പണിതുയർത്തിയ ഒരു നഗരമെന്നതിനാലുമാവാം, ലിറ്റിൽ ഇംഗ്ലണ്ട് എന്നാണ് ഈ കൊച്ചുപട്ടണം അറിയപ്പെടുന്നത്. 'നുവാര ഏലിയ' എന്നാൽ പ്രകാശത്തിന്റെ നഗരം എന്നർത്ഥം.
പട്ടണത്തിന്റെ ഉയർന്നുതാഴ്‌ന്നു കിടക്കുന്ന ഭൂപ്രദേശങ്ങൾക്കു ചുറ്റും മഞ്ഞു പെയ്തിറങ്ങുന്ന മൊട്ടക്കുന്നുകൾക്കു നടുവിൽ ഇംഗ്ലീഷുകാർ പ്രൗഢിയോടെ പണിതുയർത്തിയ നഗരമാണിത്. പഴമയുടെ നിറവും ഗന്ധവുമുള്ള കെട്ടിടങ്ങൾ ഇവിടുത്തെ കാഴ്ചകളിൽ പ്രധാനമായവയാണ്. പണ്ട് ബ്രട്ടീഷുകാർ പരിചാരകരായി കൊണ്ടുവന്ന തമിഴരെയും അന്ന് അവർ, നഗരത്തിലങ്ങിങ്ങു കുടിയിരുത്തുകയുണ്ടായി. ഇന്ന് ശ്രീലങ്കയിലെ തമിഴരുടെ വലിയൊരു കേന്ദ്രം കൂടിയാണ് ഈ സ്ഥലം.
വൈകിട്ട് നാലു മണിയോടെ ഞങ്ങളാ ചെറുനഗരത്തോടു വിടപറഞ്ഞ്, ഇറക്കം ഇറങ്ങാൻ തുടങ്ങി. ഇപ്പോൾ തന്നെ തിരിച്ചാലേ രാത്രി 10 മണിക്കെങ്കിലും കൊളംബോയിലെത്താനാവൂ. ർറൂമിയിൽ എത്തിയിട്ടുവേണം പാക്കിങ് നടത്താൻ. രാത്രി മൂന്നു മണിക്കാണ് ഫ്ലൈറ്റ്. അതിനായി 12 മണിക്കുതന്നെ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം.
അഞ്ചു നാളത്തെ ഹൃദ്യമായ ശ്രീലങ്കൻ ഓർമ്മകളെ മനസ്സിൽ താലോലിച്ചുകൊണ്ട്, ഞാൻ കൊളംബൊ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തിന്റെ പടികൾ കയറി. ഒരു ചെറിയ രാജ്യത്തെ സന്ദർശനത്തിന്റെ വലിയ ഓർമ്മകളുമായി സീറ്റ് ബെൽറ്റ് മുറുക്കി. കണ്ണടച്ചു ഞാനിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന മൂളലിനിടെ എപ്പോഴോ ചെറിയൊരു മയക്കത്തിലേയ്ക്ക് ഞാൻ വഴുതിവീണു.
(അവസാനിച്ചു)

phone
9895180442
Subscribe to:
Posts (Atom)